കാഞ്ഞങ്ങാട്: പൊതുഗതാഗത സംവിധാനം അടിമുടി മാറ്റാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞുകൊണ്ടുള്ളതാണ് ഈ മാറ്റം. ഇതിനായി ഗൂഗിള്‍ ഫോമില്‍ സര്‍വേ ആരംഭിച്ചു.പൊതുഗതാഗതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്താണെന്നറിയാനാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നത്. ജനങ്ങളില്‍ നിന്ന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം ലഭിച്ചതായി മോട്ടാര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
പൊതുഗതാഗതത്തെ സംരക്ഷിച്ച് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുക, റോഡ് അപകടങ്ങള്‍ കുറയ്ക്കുക, റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍വേയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് എം.വി.ഡിയുടെ ഫേസ്ബുക്ക് പേജില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാം.