IndiaLatest

അംബേദ്ക്കറുടേയും രാജേന്ദ്രപ്രസാദിന്റേയും വീക്ഷണം ഇന്ത്യയുടെ അടിത്തറ : നരേന്ദ്രമോദി

“Manju”

ന്യൂഡല്‍ഹി: ഭരണഘടനാ ദിനാചരണത്തില്‍ കുടുംബഭരണം പാര്‍ട്ടികളേയും രാജ്യത്തേയും ദുഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. നവംബര്‍ 26ന് ഭരണഘടനാ ദിനം ആചരിക്കുന്നത് വഴി ഭരണഘടനുടെ മൂല തത്വത്തെ നാം വിസ്മരിക്കുന്നുണ്ടോ എന്നും ആത്മവലോകനം നടത്തണമെന്നും നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലെ അമൃത മഹോത്സവ കാലഘട്ടത്തില്‍ എല്ലാ നന്മയും ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകസഭയിലെ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും മറ്റ് കേന്ദ്രമന്ത്രിമാരും മറ്റ് പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

രാഷ്‌ട്രീയ നേതാക്കളുടെ അഴിമതിയും കുടുംബ ഭരണവും യുവജനങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നുവെന്ന് മറക്കരു തെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പലസംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിലനില്‍ക്കുന്ന കുടുംബാധിപത്യം പുതിയവരെ ഒരു രംഗത്തും ഉയര്‍ത്തുന്നില്ലെന്നും അത് ഉണ്ടാക്കുന്നത് കടുത്ത നിരാശയാണെന്ന് മറക്കരുതെന്നും നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. ഡോ.അംബേദ്ക്കറിനേയും ഡോ. രാജേന്ദ്രപ്രസാദിനേയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുടെ ശക്തിയെ എടുത്തുപറഞ്ഞത്. നൂറ്റാണ്ടുകളായി ഭാരത ത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പൗരന്മാരുടെ മൗലികാവകാശവും സംരക്ഷിക്കാന്‍ കാരണമായത് നമ്മുടെ ഭരണഘടനയാണ്. ഇന്ത്യയുടെ ശക്തിയാണ് ഭരണഘടനയെന്നും അതിലെ ഓരോ വരികളേയും രാഷ്‌ട്രീയ സങ്കുചിത ചിന്തകള്‍ക്കായി വളച്ചൊടിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഡോ. അംബേദ്ക്കറിന്റേയും ഡോ.രാജേന്ദ്രപ്രസാദിന്റേയും വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രധാമന്ത്രി സന്ദേശം നല്‍കിയത്.

Related Articles

Back to top button