കൊച്ചി: ജാതികൃതമായ ഉഛ നീചത്വങ്ങൾ സമൂഹത്തിലെ ഭാഷ, വേഷ ഭൂഷാദികളിൽ നിന്നും ഉന്മൂലനം ചെയ്ത ശ്രീ നാരായണ ഗുരുദേവന്റെ 167 -ാം ജന്മദിനം ചതയ ദിനത്തിൽ ഗുരു ജയന്തി ദിനമായി ആഘോഷിച്ചു. എസ്. എൻ.ഡി പി യോഗം എറണാകുളം നോർത്ത് 1402 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ എം. ജി. റോഡ് മാധവഫാർമസി ജംഗ്ഷൻ പി. ൻ. വി.എം. ഹോസ്പിറ്റലിനു മുന്നിൽ വച്ചു നടത്തിയ ചതയദിന ചടങ്ങിൽ പാറപ്പുറം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ൻ വി.എം. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർറും മെഡിക്കൽ സൂപ്രണ്ടന്റുമായ ഡോ: ബാബു വാസുദേവൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ബിന്ദു വാസുദേവൻ ഗുരു സ്മരണ പ്രഭാഷണം നടത്തി.മീര പ്രകാശ്, രവി എന്നിവർ ഗുരുദേവ കീർത്തന ആലാപനം നടത്തി. സന്തോഷ് കുമാർ രവി, ഡോ : പ്രമോദ് വാസുദേവൻ, ഐഡ മോഹൻ, ഫിൽസി നന്ദകുമാർ, രാഘുൽ രാജ്, ഐഷ സാബു, സുധർമ്മ, ലത ഗോപിനാഥ്, എസ്. എൻ. അനിൽ എന്നിവർ ഗുരു ജയന്തി അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി
Related Articles
Check Also
Close
-
പുതിയ വീട് വാങ്ങി ഒരു മാസം തികയും മുന്‍പേ പ്രവാസികള്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍June 24, 2020 11:28 AM