തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്. 1996 സെപ്തംബര്‍ 17 നാണ് ആദ്യമായി മൊബൈല്‍ ഫോണ്‍ എത്തിയത്. തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആര്. ടണ്ഠണുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം ചെയ്തത്. ഹാന്‍ഡ്സെറ്റ്-നോക്കിയ. സേവനദാതാവ്- എസ്കോട്ടെല്‍(ഇപ്പോഴത്തെ ഐഡിയ). പ്രതിവര്‍ഷം അരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ 4.5 കോടി മൊബൈല്‍ കണക്ഷനുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
ഫോണ്‍ വിളിക്കുന്നതിനിടെ ശ്രദ്ധമാറി; കുഞ്ഞിനെ ഫ്രിഡ്ജിനുള്ളില് വെച്ച് അമ്മ, വീഡിയോ
April 1, 2024 5:14 PM
Check Also
Close
-
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾക്കായി 19 കെട്ടിടങ്ങൾ ഏറ്റെടുത്തു.July 20, 2020 2:59 PM