KeralaLatestThiruvananthapuram
നിലവിലുള്ള ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് തുടരും
തിരുവനന്തപുരം: നിലവിലുള്ള ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് തുടരാന്‍ തന്നെ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന് അവലോകന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഐ.പി.ആര് മാനദണ്ഡത്തിലും മാറ്റം വരുത്തി. ഡബ്ല്യു.ഐ.പി.ആര് എട്ടില്‍ നിന്ന് പത്താക്കുകയും ചെയ്തു.
കൂടാതെ ഹോട്ടലില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി നല്‍കിയില്ല. തീയറ്ററുകള്‍ തുറക്കാനും അനുമതി ഇല്ല. ഇരുന്ന് ബാറുകളില്‍ മദ്യപിക്കാനും അനുമതി ഇല്ല. ഡബ്ല്യു.ഐ.പി.ആര് അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകളിലും, ഹോട്ടലുകളിലും പാഴ്സല്‍ സംവിധാനം തുടരാനാണ് തീരുമാനം.