KeralaKozhikodeLatest

വിലങ്ങാട് വാണിമേലില്‍ റെയിൽവേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 80 പേർ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചു

“Manju”

വടകര : വിലങ്ങാട് മലയോരത്തെ റെയിൽവേ ജീവനക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ 80 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. വാണിമേൽ, വളയം, ചെക്യാട് ഭാഗത്തുള്ളവരോടാണ് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയത്. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരുടെ സ്രവപരിശോധന നടത്തി.

ഇദ്ദേഹം വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിലെ ബാർബർ ഷോപ്പിൽ കഴിഞ്ഞദിവസം മുടിവെട്ടിയിരുന്നു.
ഇതേ തുടർന്ന് ബാർബർ ഷോപ്പ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടി. ബാർബറോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻകൂടിയായ കോവിഡ്ബാധിതൻ 14 ദിവസത്തെ കോറന്റീന് ശേഷമാണ് ജോലിസ്ഥലമായ മംഗളൂരുവിലേക്ക് പോയത്.

ആകെ 28 ദിവസം കഴിയണമെന്ന നിർദേശം ലംഘിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചതിനെതിരേ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ ഭാര്യ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൂടെയുണ്ടായിരുന്ന 40 പേരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ അധികൃതർ ഉത്തരവിട്ടു.
14 ദിവസത്തെ ക്വാറന്റീന് ശേഷം റെയിൽവേ ജീവനക്കാരൻ 17-ന് കണ്ണൂർ സൈനിക കാന്റീനിൽ എത്തിയിരുന്നു. അവിടെനിന്നാണ് കോവിഡ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

Related Articles

Back to top button