InternationalLatest
ഒമാൻ വാർത്തകൾ.
അജിത് ജി. പിള്ള, ചെങ്ങന്നൂർ.
ഇന്ന് പുതിയതായി 292 രോഗികൾ. 119 സ്വദേശികളും 173 വിദേശികളും. ഇതോടുകൂടി 5671 രോഗികൾ.
26 മരണം നടന്നിട്ടുണ്ട്.
63 വ്യാപാര സ്ഥാപനങ്ങൾക്ക് കൂടി തുറന്നു പ്രവർത്തിക്കാൻ സുപ്രീം കൗൺസിൽ അംഗീകാരം നൽകി.
സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ട്, ഇടപാടുകാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുമാണ് പ്രവർത്തിക്കുവാൻ സാധിക്കുക.
അതേസമയം പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാതിരിക്കുന്നത് ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ, പൊതു പരിപാടികൾ എല്ലാം തന്നെ സുപ്രീം കൗൺസിൽ കർശനമായി വിലക്കിയിരിക്കുന്നു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
നോർക്ക റൂട്സ് പ്രവാസി കാർഡ് കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഇരട്ടി ആക്കിയിരിക്കുന്നു.