ന്യൂദല്‍ഹി: സൈന്യത്തെ വിന്യസിക്കാന്‍ ചൈന കിഴക്കന്‍ ലഡാക്കിലെ യഥാര്ത്ഥനിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുകയാണെന്ന് കരസേന മേധാവി എം.എം. നരവനെ. എന്നാല്‍ എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ പ്രതിരോധസേനകള്‍ ഒരുങ്ങിയിരിക്കുകയാണെന്നും നരവനെ പറഞ്ഞു. കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനുദ്ദേശിച്ച് ചൈന കിഴക്കന്‍ ലഡാക്കില്‍ അടിസ്ഥാന സൗകര്യങ്ങളും പണിതുയര്‍ത്തുന്നുണ്ട്. ഗണ്യമായ അളവില്‍ ഇവിടെ സൈന്യത്തെ വിന്യസിച്ചിട്ടുമുണ്ട്. ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്, ഏത് നിമിഷവും പ്രതികരിക്കാന്‍ ഒരുക്കമാണ്. ആധുനിക ആയുധങ്ങളാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നമ്മള് കരുത്തരാണ്. ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കമാണ്- നരവനെ പറഞ്ഞു.
Related Articles
10 ദിവസത്തിനുള്ളില്‍ മൂന്നാറിലെത്തിയത് ഒന്നര ലക്ഷത്തിലധികം പേര്
January 1, 2022 11:16 AM
Check Also
Close
-
റംസിയുടെ ആത്മഹത്യ: യുവാവിെന്റ ബന്ധുക്കളെ കണ്ടെത്താന്‍ അന്വേഷണംSeptember 14, 2020 12:48 PM