യുവാവിന്റെ വയറ്റില്‍ ഒരു കിലോ സ്ക്രൂവും ആണിയും
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/10/വയറ്റില്‍-സ്ക്രൂവും-ആണിയും-.jpeg?resize=400%2C266&ssl=1)
വില്‍നിയസ്: കടുത്ത വയറുവേദന മൂലം രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഞെട്ടി. രോഗിയുടെ വയറില്‍നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരു കിലോയിലധികം വരുന്ന സ്ക്രൂവും ആണിയും. യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം.
അതെ സമയം സംഭവത്തില്‍ രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാള്‍ട്ടിക് നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു അപൂര്‍വ ശസ്ത്രക്രിയ. എക്സ്റേയില്‍ രോഗിയുടെ വയറില്‍ നിരവധി ലോഹങ്ങള്‍ കിടക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
ചിലതിന്റെ നീളം പത്തുസെന്റീമീറ്ററോളം വരും. തുടര്‍ന്ന് നടത്തിയ സ്കാനിങ്ങില്‍ യുവാവിന്റെ വയറ്റില്‍ ഒരു കിലോയിലധികം സ്ക്രൂവും ആണിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് രോഗി ഇവ വിഴുങ്ങിയതെന്നും ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ആണിയും സ്ക്രൂവും പുറത്തെടുത്തതായി റിപ്പോര്‍ട്ട് .