ആറാട്ട് റോഡില്‍ 19.16 ഗ്രാം മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. ആദികടലായി അല്‍ മുഹാസില്‍ കെ.കെ.മുഹസി(36)നെയാണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.പി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ മാപ്പ് വഴി ആവശ്യക്കാരുള്ള സ്ഥലം കണ്ടെത്തുകയും ഗൂഗിള്‍ പേ വഴി വില സ്വീകരിക്കുകയുമാണെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. കെ.ഷജിത്ത്, സി.വി.ദിലീപ്, സി.എച്ച്.റിഷാദ്, വി.സതീഷ്, പി.വി.ഗണേഷ് ബാബു, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.
Related Articles
Check Also
Close
-
China continues military drills in South China Sea region amid rising tension with USAugust 30, 2020 8:59 AM