KeralaLatest

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചില പൊടിക്കൈകള്‍ നോക്കാം

“Manju”

തിരുവനന്തപുരം : പൊന്‍മുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊന്‍മുടിയിലേക്കുള്ള വഴിയില്‍ കല്ലാറും കല്ലാര്‍ ജംഗ്ഷനും കടന്നാല്‍ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോള്‍ ചെറിയൊരു ബോര്‍ഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടില്‍.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയു ടെ ചില ചികിത്സാ പൊടിക്കൈകള്‍ നോക്കാം

കുഴിനഖം: വേലിപ്പത്തല്‍ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോള്‍ തണ്ടില്‍ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാല്‍ നഖത്തിനുള്ളില്‍ ഇറ്റിക്കുന്നത് കുഴിനഖം മാ റാന്‍ സഹായിക്കും.

ചിലന്തിവിഷത്തിന്: ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാല്‍ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.

വയറുകടി/വയറ് എരിച്ചില്‍ : ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് വളരെ നല്ലതാണ്.

ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍: കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. (30 മുതല്‍ 40 ദിവസം വരെ). കാട്ടില്‍ സുലഭമാ യി കിട്ടുന്ന ഒരു ചെടിയാണ് കിരിയാത്ത്. നാട്ടില്‍ ചിലയിടങ്ങളില്‍ ഉണ്ടാകും. കിരിയാത്ത് കിട്ടാന്‍ പ്രയാസമുണ്ടെങ്കില്‍ തുമ്പയിലയും ഉപ്പും കൂട്ടി അരച്ചു തൊലിപ്പുറത്ത് പുരട്ടുന്നതു നല്ലതാണ്. പത്തു പതിനഞ്ചു ദിവസം ഇതു തുടരണം.

മൂലക്കുരു, മലബന്ധം: രണ്ടു പിടി വാളന്‍പുളിയില, രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ ഒരു ഗ്ലാസ് അളവില്‍ വറ്റിച്ച്‌ അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
ആര്യവേപ്പില, മഞ്ഞള്‍, കുറച്ച്‌ ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചൂടാറുമ്പോള്‍ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്. അരക്കുളി എന്നാണ് ആദിവാസി വൈദ്യത്തില്‍ ഇതിനെ പറയുന്നത്.  രണ്ട് അല്ലി വാളന്‍പുളി ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.

ശരീരം തണുക്കാന്‍: അത്തിവേരിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ വേനല്‍ക്കാലത്തു ശരിക്കും തണുക്കും.

അത്യാര്‍ത്തവം : ആര്‍ത്തവം ക്രമത്തില്‍ അധികമായാല്‍ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും (15 ഗ്രാം) 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്തു ദിവസം രണ്ടു നേരം വീതം കഴിക്കുക.

മൂന്നു പതിറ്റാണ്ടോളം കാടിനുള്ളില്‍ നിശ്ശബ്ദമായ ചി കിത്സ നടത്തിയിരുന്ന ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ചു ലോകം അറിഞ്ഞതു സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുെെവദ്യരത്നപുരസ്കാരം ലഭിച്ചതോടെയാണ്.അതിനുശേഷം കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ എട്ടാം ക്ലാസ് തോറ്റ ലക്ഷ്മിക്കുട്ടിയമ്മ വിസിറ്റിങ് പ്രഫസറായി.ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ഗവേഷകര്‍ക്കു കാട്ടുചെടികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഔഷധഗുണങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയൊക്കെയാണ് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികളിലൊന്നിലേക്കു ലക്ഷ്മിക്കുട്ടിയമ്മ കയറിപ്പോയത്.

Related Articles

Back to top button