![](https://i0.wp.com/santhigirinews.org/wp-content/uploads/2021/10/8-24.jpg?resize=780%2C470&ssl=1)
തൃശ്ശൂര്‍ : രാവിലെ മുതല്‍ നിലയ്ക്കാത്ത മഴ തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കും. അവധി ദിവസമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതും ഒപ്പം മഴയെത്തിയതും ശനിയാഴ്ച നഗരത്തെ ഗതാഗതക്കുരുക്കിലാക്കി.എം.ജി. റോഡില്‍ ഉച്ചയോടെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കിഴക്കേക്കോട്ട ഭാഗത്ത് വലിയ കുരുക്കുണ്ടായതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗ്രാമീണമേഖലകളിലും റോഡുകളില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.