ന്യൂഡല്‍ഹി: രാജ്യത്ത് 16,156 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 20 ശതമാനം അധികമാണിത്. 733 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളം കോവിഡ് മരണങ്ങളുടെ കണക്ക് പുതുക്കിയപ്പോള്‍ 622 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതാണ് എണ്ണം ഉയരാന്‍ കാരണമായത്. മുന്‍പുണ്ടായ 529 മരണങ്ങള് കൂടി കേരളം ബുധനാഴ്ച കോവിഡ് കണക്കില്‍ ചേര്‍ത്തിരുന്നു. 17,095 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 1.60 ലക്ഷം പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
9,445 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളം പ്രതിദിന രോഗികളുടെ കണക്കില്‍ ഒന്നാമതാണ്. മഹാരാഷ്ട്രയില്‍ 1,485 പേര്‍ക്കും തമിഴ്നാട്ടില്‍ 1,075 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റൊരു സംസ്ഥാനത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലില്ല.