IdukkiKeralaLatest

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു

“Manju”

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. ഷട്ടര്‍ തുറന്നിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. 2,399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടര്‍ 40 സെ.മി ഉയര്‍ത്തി 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
140. 35 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2,300 ഘനയടി വെള്ളമാണ്. തമിഴ്‌നാട് 2,300ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. കക്കി ഡാമില്‍ സംഭരണശേഷിയുടെ 95 ശതമാനത്തിലധികം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 157 ക്യുമെക്‌സായി ഉയര്‍ത്തിയിട്ടുണ്ട്. പമ്ബ ഡാമില്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ വെള്ളപ്പൊക്കത്തില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ട പന്തളം പാതയില്‍ ഗതാഗത തടസമുണ്ട്

Related Articles

Check Also
Close
Back to top button