KeralaKozhikodeLatest

സൗജന്യ പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു

“Manju”

കോഴിക്കോട് : പേരാമ്പ്ര നിയോജക മണ്ഡലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന / പഠനത്തിൽ മികവ് പുലർത്തുന്ന 30 വിദ്യാർത്ഥികളെ ഈ വർഷത്തെ ഡീഗ്രി കോഴ്സിന് അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ കോളേജ് ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഏറ്റെടുത്ത് സൗജന്യമായി പഠിപ്പിക്കുന്നു. ശാസ്ത്ര / മാനവിക / ഭാഷാ വിഷയങ്ങളിൽ സീറ്റിൻ്റെ ലഭ്യതയ്ക്ക് അനുസരിച്ച് ഈ വർഷം കോളേജിൽ അഡ്മിഷൻ സൗകര്യപ്പെടുത്തും.
ഇതേ വരെ കോളജിൽ പ്രവേശനം നേടിയിട്ടില്ലാത്തവർക്കാണ് പരിഗണന.

ഇത്തരത്തിൽ ഡിഗ്രി പഠനത്തിന് താല്പര്യമുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ മാർക്ക്‌ ലിസ്റ്റിനൊപ്പം അപേക്ഷയുമായി അസറ്റ് ഓഫീസുമായി ബന്ധപ്പെടുക. വിഷയങ്ങൾ സീറ്റിൻ്റെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും തീരുമാനിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 17.11.2011 വൈകുന്നേരം 4 മണി വരെയായിരിക്കും.

Related Articles

Check Also
Close
  • ……
Back to top button