IndiaKeralaLatest

മുതിര്‍ന്ന ബിജെപി ദേശീയ നേതാവിനെ വധിക്കാന്‍ എത്തിയത് ഷാര്‍പ്പ് ഷൂട്ടര്‍ : അധോലോക ഭീകരന്‍ സേനയുടെ വലയില്‍ . ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

സൂറത്ത്: ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവിനെ വധിക്കാന്‍ എത്തിയത് തോക്കുധാരിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുംബൈയിലെ അധോലോക ഭീകരന്‍ ഛോട്ടാ ഷക്കീല്‍ നിയോഗിച്ച ഷാര്‍പ്പ് ഷൂട്ടറെയാണ് വലയിലാക്കിയതെന്ന് ഭീകര വിരുദ്ധസേന വക്താവ് അറിയിച്ചു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനക്കിടെ പോലീസ് സംഘത്തിനു നേര്‍ക്ക്  ഒരു തവണ വെടിയുതിര്‍ത്തു.

അക്രമിയുടെ പക്കല്‍ നിന്നും രണ്ട് കൈതോക്ക് പിടികൂടിയിട്ടുണ്ട്. കൃത്യമായ ചോദ്യം ചെയ്യലിനുശേഷം മാത്രമെ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുകയുള്ളുവെന്ന് എടിഎസ് വക്താവ് പറഞ്ഞു.

അതേ സമയം തന്നെ വധിക്കാന്‍ അക്രമിയെ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നതായി മുതിര്‍ന്ന ബിജെപി നേതാവ് ഗോര്‍ധാന്‍ സദാഫിയ ഗീര്‍ സോമനാഥ് ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.

 

Related Articles

Back to top button