ന്യൂഡല്‍ഹി: വീണ്ടും വിവാദത്തിലകപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിദ്ധു. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ സിദ്ധു ‘ബഡേ ഭായ്’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി സിദ്ധു എത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ എത്തിയ സിദ്ധുവിനെ പാകിസ്താന് പ്രതിനിധി മുഹമ്മദ് ലതീഫ് പ്രസിഡന്റ് ഇമ്രാന് ഖാന് വേണ്ടി സ്വാഗതം ചെയ്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ സിദ്ധു ഇമ്രാന് ഖാന് തന്റെ മുതിര്‍ന്ന സഹോദരനെ പോലെയാണെന്നും പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് അടച്ച കര്‍താര്‍പുര്‍ ഇടനാഴി വീണ്ടും തുറക്കുന്നതിനായി സിദ്ധു നടത്തിയ പരിശ്രമത്തെ ഇമ്രാന് ഖാന് പ്രശംസിച്ചിരുന്നു. നേരത്തെയും പാകിസ്താനും ഇമ്രാന് ഖാനുമായും അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണണങ്ങള്‍ സിദ്ധുവിനെതിരെ ഉയര്‍ന്നിരുന്നു. ഇമ്രാന് ഖാന് പാകിസ്താന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാനായി സിദ്ധു പാകിസ്താന് സന്ദര്‍ശിച്ചിരുന്നു. പാകിസ്താന് സൈനിക തലവനെ ആലിംഗനം ചെയ്തതിനെ തുടര്‍ന്നും സിദ്ധു വിവാദത്തിലകപ്പെട്ടിരുന്നു.
Related Articles
Devotees throng temples, gurudwaras on occasion of New Year
January 1, 2021 3:14 PM
द्रविड़ भूमि को नये साल का तोहफा; चेन्नई शान्तिगिरि रजत जयंती समारोह जनवरी 5-7,2024
December 12, 2023 9:10 PM
സൗദി ബജറ്റ്; കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം റിയാല്‍ വീതം നല്‍കും
December 17, 2020 3:49 PM
Check Also
Close
-
പ്ലസ് വണ്ണിന് 79 അധിക ബാച്ചുകള്‍; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടിDecember 10, 2021 10:37 AM