KeralaLatestThiruvananthapuram

പ്രസംഗ പഠന കളരി സംഘടിപ്പിച്ചു

“Manju”

ശാന്തിഗിരി ശാന്തിമഹിമ

യുവത്വം ലോകനന്മയ്ക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിന്റെ യുവജനസംഘടനയായ ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തിലുള്ള സ്പീക്കേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഫെബ്രുവരി 13 നു വൈകുന്നേരം 7.30 നു ഓൺലൈൻ മാധ്യമത്തിലൂടെ പ്രസംഗ പഠന കളരി സംഘടിപ്പിച്ചു. ആശയ പ്രസംഗത്തിൽ ശാന്തിമഹിമ പ്രവർത്തകരെ പ്രഗത്ഭരും കഴിവുറ്റവരുമാക്കി മാറ്റിയെടുത്തു ഗുരുവിന്റെ ആശയത്തെ ലോകത്തു എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രഥമ ചവിട്ടുപടിയാണ് ഈ പ്രസംഗ പഠനകളരി .

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പഠന കളരിക്ക് നേതൃത്വം വഹിച്ചു. പ്രസംഗകലയുടെ അടിസ്ഥാന പാഠങ്ങൾ സ്വാമി പ്രവർത്തകർക്ക് പകർന്നു കൊടുത്തു..
ഒരു പ്രാസംഗികൻ എങ്ങനെയായിരിക്കണമെന്നും, പ്രസംഗിക്കുന്നത്തിന്റെ മുന്നൊരുക്കങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സഭാകമ്പത്തെ എങ്ങനെയൊക്കെ അതിജീവിക്കാം എന്നുള്ള മാർഗ്ഗങ്ങളും നിർദ്ദേശിച്ചു.
പ്രസ്തുത പഠന കളരിയിൽ 100 ശാന്തി മഹിമ പ്രവർത്തകർ പങ്കെടുത്തു.

Related Articles

Back to top button