KeralaLatest

അനിശ്ചിത കാല നിരാഹാരം കിടക്കുന്ന വാർഡ് മെമ്പർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് :വാമനപുരം ആനച്ചൽ പള്ളിക്കുന്ന് റോഡിൻറെ നിർമ്മാണപ്രവർത്തനത്തിന് വകയിരുത്തിയ ഫണ്ട് വാമനപുരം പഞ്ചായത്ത് ഭരണസമിതി റദ്ദ് ചെയ്യുന്നു എന്ന് ആരോപിച്ച് ആനച്ചൽ ജംഗ്ഷനിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്ന വാമനപുരം രണ്ടാം വാർഡ് മെമ്പർ ദീപുവിന് അനുഭാവം പ്രകടിപ്പിച്ചാണ് ഒ.ബി.സി മോർച്ച രംഗത്തെത്തിയത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.ബി.സി പ്രവർത്തകർ സമരഭടനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷ്, ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ കാശിനാഥ്, മണ്ഡലം പ്രസിഡന്റ് സുനീഷ് കാർത്തികേയൻ,ജനറൽസെക്രട്ടറി തലയൽ മോഹൻ ദാസ്, ബി.ജെ.പി വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ടോടെ അവശനിലയിലായ ദീപുവിനെ വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്റെ നിർദ്ദേശപ്രകാരം വലിയകുന്ന് ഗവ.ആശുപത്രിയിലേയ്ക്ക് മാറ്റി. പകരം പഞ്ചായത്ത് അംഗമായ ജയകുമാർ നിരാഹാരം ആരംഭിച്ചു.

Related Articles

Check Also
Close
  • …..
Back to top button