KeralaKozhikodeLatest

പേരാമ്പ്ര സി കെ ജി കോളേജിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്‍ററുകള്‍

“Manju”

രജിലേഷ് കേരിമഠത്തില്‍

പേരാമ്പ്ര സി കെ ജി കോളേജിലും വനിതാ ഹോസ്റ്റലിലും ഉള്ളിയേരിയിലും കൊയിലാണ്ടി അമൃത വിദ്യാലയത്തിലുമെല്ലാം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ തുടങ്ങിയ വിവരം അറിഞ്ഞിരിക്കുമല്ലോ. ഇതെല്ലാം ആരെ പ്രവേശിപ്പിക്കാൻ ആയിരിക്കും?
ഒട്ടും സംശയം വേണ്ട!

നിങ്ങൾക്ക് വേണ്ടിയാണ് അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലുള്ളവർക്ക് വേണ്ടി !

കട്ടിലും കിടക്കയും, ഡോക്ടറും നഴ്സും ,പരിമിതമായ അത്യാവശ്യ സൗകര്യങ്ങളും ഉണ്ടാവും !
എന്തായാലും ഒരു ആശുപത്രി പോലെയാവാൻ വഴിയില്ല.

അങ്ങനെയാണെങ്കിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചാൽ പോരെ ?
നിങ്ങളുടെ മനസ്സിൽ ഇങ്ങനെ ഒരു ചോദ്യം വന്നിട്ടുണ്ടാവും.
ആശുപത്രികളിലെ ബെഡുകൾ എല്ലാം പെട്ടെന്ന് ഫുള്ളായിപ്പോകും എന്ന് ഭയക്കുന്നത്കൊണ്ടാണല്ലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് രോഗികളെ കിടത്താൻ തീരുമാനിച്ചിട്ടുണ്ടാവുക !

അതായത്,
അത്രയേറെ രോഗവ്യാപനം സർക്കാരും ആരോഗ്യവകുപ്പും മുൻകൂട്ടി കാണുന്നുണ്ട്. അതും അടുത്ത ദിവസങ്ങളിൽത്തന്നെ ! അങ്ങനെയൊരു വിചാരമില്ലാത്തത് നമുക്ക് മാത്രമാണ് !

ഇത്തരമൊരു ഘട്ടം വന്നാൽ (വരുമെന്ന് ഏകദേശം ഉറപ്പിക്കാം. ) ആശുപത്രികളിൽ നിന്നും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ നിന്നും മെച്ചപ്പെട്ട ആരോഗ്യ സേവനം നിങ്ങൾക്ക് കിട്ടും എന്ന് ഉറപ്പുണ്ടോ ?
ഇപ്പോൾ തന്നെ ഒട്ടേറെ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു കൊണ്ടിരിക്കുന്നു. അത് ഇനിയും കൂടിയേക്കാം.. അങ്ങനെ വന്നാൽ വലിയ ചികിത്സയൊന്നും കിട്ടാതെയാവും നമ്മുടെയൊക്കെ മരണം !

അയ്യോ ! പേടിയാകുന്നുണ്ടോ ? പേടിക്കേണ്ട ട്ടോ.
വളരെയേറെ ശ്രദ്ധയും കരുതലുമുണ്ടെങ്കിൽ രോഗം വരാതെ നോക്കാം.
അതു മാത്രമാണ് ഒരേയൊരു പോംവഴി.
അത്യാവശ്യമാണെങ്കിൽ മാത്രം വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ മതി.
ഇറങ്ങുമ്പോൾ വായുംമൂക്കും പൂർണമായും മൂടുന്നവിധം താടിക്ക് താഴേക്ക് ഇറങ്ങി നിൽക്കുന്ന തരത്തിൽ മാസ്ക് ധരിക്കണം. എവിടെയും സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്പർശിച്ചു പോയാൽ ഓർത്തു വച്ച് സോപ്പിട്ട് കഴുകണം. മറ്റുള്ളവരിൽ നിന്ന് രണ്ട് മീറ്ററെങ്കിലും അകലം വിട്ട് നിൽക്കണം.

ഇതൊന്നും കഴിയില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്  വലിയൊരു ദുരന്തമാണ്!

Related Articles

Back to top button