![](https://i0.wp.com/santhigirinews.org/wp-content/uploads/2021/12/5-15.jpg?resize=600%2C314&ssl=1)
കൊല്ലം: അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് മുളകിനും മല്ലിക്കും വില ഉയരുന്നു.ഒരാഴ്ചയ്ക്കിടെയാണ് വറ്റല്‍, പിരിയന്‍ കാശ്മീരി മുളകുകള്‍ക്കും കുരുമുളകിനും വില കൂടിയത്. കിലോയ്ക്ക് 180 രൂപയാണ് കുരുമുളകിനു കൂടിയത്. മല്ലിക്ക് 30 രൂപയോളം കൂടി. ഉത്പാദന കേന്ദ്രങ്ങളില്‍ സീസണ് കഴിഞ്ഞതാണ് വില വര്‍ദ്ധനവിന്റെ കാരണമായി കച്ചവടക്കാര്‍ പറയുന്നത്. എല്ലാവര്‍ഷവും ഈസമയത്ത് മുളക് വില ഉയരുമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മുളക് എത്തുന്നത്.