Latest

എയർടെലിൽ 7,500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ

“Manju”

ന്യൂഡൽഹി: മുൻനിര ടെലികോം കമ്പനിയായ ഭാരതി എയർടെലിൽ 100 കോടി ഡോളർ ഏകദേശം 7,500 കോടി ഇന്ത്യൻ രൂപ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റെസേഷൻ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരു കമ്പനികളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്ന ദീർഘകാലത്തേക്കുള്ള ഇടപാടാണ് ഇത്.

70 കോടി നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്വം എയർടെൽ ഗൂഗിളിന് നൽകും. ബാക്കിയുള്ള 30 കോടി ഡോളർ മറ്റ് കരാറുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർക്കിടയിൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണിന് പ്രചാരം വർദ്ധിപ്പിക്കാനുള്ള പദ്ധതികളും കരാറുകളുടെ ഭാഗമാണ്.

കുറഞ്ഞ നിരക്കിലുള്ള ആൻഡ്രോയിഡ് ഉപകരണങ്ങൾ ഇരു കമ്പനികളും ചേർന്ന് വിവിധ സ്മാർട്‌ഫോൺ നിർമ്മാണ കമ്പനികളുടെ പിന്തുണയോടെ ഇന്ത്യക്കാരിലെത്തിക്കും.

ഗൂഗിളും എയർടെല്ലും സഹകരിച്ചിട്ടുള്ള പദ്ധതികൾ എതെല്ലാം രീതിയിലുള്ളതാണെന്നും കരാറുകൾ പ്രാബല്യത്തിൽ വരുന്നതോട് കൂടി എയർടെല്ലിന്റെ സേവനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുമെന്നുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Related Articles

Back to top button