ബാലവേല; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/12/zx-100.jpg?resize=310%2C163&ssl=1)
പത്തനംതിട്ട: ജില്ലയില്‍ എവിടെ ബാലവേല കണ്ടാലും അക്കാര്യം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വനിതാ ശിശു വികസന വകുപ്പാണ് പാരിതോഷികം നല്‍കുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കാണു രഹസ്യ വിവരം കൈമാറേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ https://wcd.kerala.gov.in/offices_icps.php എന്ന ലിങ്കിലുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, പോലീസ്, മറ്റു വകുപ്പുകള്‍ എന്നിവയുടെ സഹകരത്തോടെ ബാലവേല തടയാന്‍ നടപടി സ്വീകരിക്കും. വിവരം നല്കിയവര്ക്കുള്ള പാരിതോഷികം രഹസ്യമായിട്ടാകും നല്‍കുക.
14 വയസു പൂര്‍ത്തിയാകാത്തവരെ ജോലിയില്‍ ഏര്‍പ്പെടുത്തരുതെന്നാണ് നിയമം. 14-18 പ്രായപരിധിയിലുള്ളവരെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്തരുതെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്.