IdukkiKeralaLatest

ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

“Manju”

സിന്ധുമോൾ. ആർ

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. മഴയെ തുടര്‍ന്ന് സംഭരണയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോളാണ് ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സ്ഥിതിഗതികള്‍ ഡാം സുരക്ഷാവിഭാഗം വിലയിരുത്തുന്നു.

ഒക്ടോബര്‍ 20ന് മുന്‍പേ ജലനിരപ്പ് 2396.85 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും നല്‍കും. ജലനിരപ്പ് 2398.85 അടിയാകുമ്ബോഴാണ് ഡാം തുറക്കുക. ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലആ ആസ്ഥാനത്ത് കണ്‍ട്രോള്‍ റും തുറന്നു. 9496011994 എന്നീ നമ്പറില്‍ ബന്ധപ്പെടാം

Related Articles

Back to top button