വാളയാര്‍ ആര്.ടി.ഓ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. പരിശോധനയില്‍ 67000 രൂപ പിടിച്ചെടുത്തു.
ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്യും. വിജിലന്‍സ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.