സംസ്ഥാനത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 305 ആയി
![](https://i0.wp.com/santhigirinews.org/wp-content/uploads/2022/01/zx-94.jpg?resize=300%2C168&ssl=1)
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ മൂന്ന് വീതം പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 305 ആയി ഉയർന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 23 പേരും ലോ-റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. മലപ്പുറം ജില്ലയിലുള്ള 42 വയസുകാരിക്കും, തൃശ്ശൂർ ജില്ലയിലെ 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറത്ത് 14 പേർ യുഎഇയിൽ നിന്നും 4 പേർ ഖത്തറിൽ നിന്നും, ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും ഒരാൾ സൗദി അറേബ്യയിൽ നിന്നും, തൃശൂരിൽ ഒരാൾ ഖത്തറിൽ നിന്നും ഒരാൾ യുഎസ്എയിൽ നിന്നും വന്നതാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ലോ-റിസ്ക് രാജ്യങ്ങളിൽ നിന്നും 209 പേരും ഹൈ-റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയവരാണ്. 32 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.