KeralaLatest

രാജ്യാന്തര പട്ടികയില്‍ ഇടംനേടി മുന്‍ കേരള താരം

“Manju”

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി നായകന്‍ കെ എന്‍ അനന്തപത്മനാഭന്‍ അമ്പയറിങ്ങില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നു. ഐസിസിയുടെ രാജ്യന്തര അമ്പയര്‍മാരുടെ പട്ടികയിലാണ് അനന്തപത്മനാഭന്‍ ഇടംനേടിയത്.വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് അമ്പയറായിക്കൊണ്ടാണ് അനന്തന്റെ അരങ്ങേറ്റം. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. 50 വയസിലാണ് അനന്തപത്മനാഭന്‍ നേട്ടം സ്വന്തമാക്കുന്നത്. ദീര്‍ഘകാലം ഐപിഎല്ലിലും അഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്നു. ഐ.സി.സി. എലൈറ്റ് പാനലില്‍ ഇടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ അമ്പയറാണ് അനന്തന്‍. ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ മലയാളിയും. ജോസ് കുരിശിങ്കല്‍, ഡോ. കെ.എന്‍.രാഘവന്‍, എസ്.ദണ്ഡപാണി എന്നിവരാണ് മറ്റുള്ളവര്‍. ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്ന അനന്തപത്മനാഭന്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാനായിരുന്നില്ല. സി ഷംസുദ്ദീന്‍, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് അമ്പയര്‍മാര്‍.

Related Articles

Back to top button