KeralaLatest

കിണറിലും കൗതുകം

“Manju”

പി വി എസ്

മലപ്പുറം: കണ്ണമംഗലം അച്ചനമ്പലത്തെ അവുഞ്ഞിക്കാടൻ നീലകണ്ഠൻ നിർമിച്ച കിണറിൽ ഇറങ്ങാനും കയറാനും വളരെ എളുപ്പം .നാടിന് കൗതുകം പകർന്നാണ് ഇതിന്റെ പടവുകൾ നിർമിച്ചിരിക്കുന്നത് .

സാധാരണ കിണറുകളിൽ കാണുന്ന പടവുകൾക്ക് പകരം സ്പ്രിങ്ങ് ആകൃതിയിലാണ് കിണറിന്റെ പടവുകൾ ഒരുക്കിയിരിക്കുന്നത് .

മുകളിൽ കെട്ടിയ കയർ പിടിച്ച് ഒരാൾക്ക് കിണറ്റിൽ വട്ടത്തിൽ നടന്നിറങ്ങിപ്പോകാം തിരികെ ചുരം കയറുന്ന പോലെ കിണറിൽ നിന്ന് കയറാനും സാധിക്കും .കൗതുകത്തിനായിട്ടാണ് കിണറുപണിക്കാരനായ നീലകണ്ഠൻ ഈ രീതിയിൽ കിണർ നിർമിച്ചത് .സ്വന്തം വീട്ടിൽ നിർമിച്ച കിണറിന്റെ മാതൃകയിൽ മൂന്നോളം കിണറുകൾ വേറെയും പണിതിട്ടുണ്ട് നീലകണ്ഠൻ.

Related Articles

Back to top button