KeralaLatest

രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; തിരക്കൊഴിഞ്ഞ് നഗരം

“Manju”

തിരുവനന്തപുരം: ജില്ലയില്‍ പരിശോധനക്ക് വിധേയരാകുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതോടെ തലസ്ഥാന നഗരം തിരക്കൊഴിഞ്ഞ അവസ്ഥയില്‍.ശനിയാഴ്ച മിക്കറോഡുകളും വിജനമായിരുന്നു. ഞായറാഴ്ച ഉള്‍പ്പെടെ തിരക്ക് അനുഭവപ്പെടുന്ന മ്യൂസിയം വെള്ളമ്ബലം ഭാഗം, എം.ജി റോഡ്, പാളയം, കിഴക്കേകോട്ട എന്നിവടങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രികരും കുറവായിരുന്നു.രണ്ടാം തരംഗത്തിലെന്നപോലെ തലങ്ങും വിലങ്ങും ആംബുലന്‍സുകള്‍ ചീറിപ്പായുന്നത് കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയുടെ നേര്‍സാക്ഷ്യമായി.
കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ ശനിയാഴ്ച കുറവായിരുന്നു. മിക്കവാറും വീടുകളില്‍ പനിബാധിതരായി ഒരാളെങ്കിലുമുണ്ട്. ഈയൊരവസ്ഥയില്‍ മിക്കവരും പറുത്തിറങ്ങുന്നില്ല. മാര്‍ക്കറ്റിലും വാണിജ്യ കേന്ദ്രങ്ങളിലും രണ്ടുദിവസമായി കച്ചവടം കുറഞ്ഞിരിക്കുന്നു. ഞായറാഴ്ച കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ സാധനങ്ങളും മറ്റും വാങ്ങാന്‍ സാധാരണ ശനിയാഴ്ചകളില്‍ കാണുന്ന തിരക്കും അനുഭവപ്പെട്ടില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്.  കോട്ടുകാല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ 75 ശതമാനത്തിലേറെയാണ് ടി.പി.ആര്‍. 11 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ 60 ശതമാനത്തിന് മുകളിലാണ്. ജില്ലയില്‍ സമൂഹവ്യാപനം സംഭവിച്ചെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വന്‍തോതില്‍ ഉയര്‍ന്നു.

Related Articles

Check Also
Close
Back to top button