ഇന്‍ഡോര്‍: ജയില്‍ മോചിതരായ ശേഷം തടവുകാരെ അവരുടെ ജീവിതം തന്നെ മാറ്റാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാര്‍ക്ക് വിദ്യാഭ്യാസം നല്കി സഹായിക്കുന്നു.ഇന്‍ഡോര്‍ ജയിലില്‍ സംഘടിപ്പിച്ച പരീക്ഷയില്‍ ഈ വര്‍ഷം 253 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയില്‍ 60 തടവുകാര്‍ക്ക് ബിരുദം നല്കി. സെന്‍ട്രല്‍ ജയില്‍ തടവുകാരുടെ പഠനത്തിന് വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ബിരുദ-ബിരുദാനന്തര കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ജയില്‍ വകുപ്പ് മഞ്ജു വര്‍മ എന്ന അധ്യാപികയെ ഇതിനായി നിയമിച്ചിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് അല്‍ക സോങ്കറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്ഐറിപോര്ട് ചെയ്തു.
Related Articles
സിഡ്നിയില്‍ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
October 14, 2022 6:21 PM
Check Also
Close
-
മണത്തണയിൽ കട കുത്തിത്തുറന്ന് മോക്ഷണ ശ്രമംJune 12, 2020 7:11 PM