തിരുവനന്തപുരം : ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നന്ദാവനം മുസ്ലീം അസോസിയേഷന് ഹാളില്‍ വൈകിട്ട് 5.00 മണിക്ക് ഇഫ്താര്‍ വിരുന്ന് നടന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുന്‍ മന്ത്രിയും കെ.പി.സി.സി. മുതിര്‍ന്ന നേതാവുമായ എം.എം. ഹസന്, മുന്‍ എം.എല്‍.എ. യും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ഒ.രാജഗോപാല്‍, എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് ഓണക്കൂര്‍ തുടങ്ങി സാമൂഹീക സാംസ്കാരിക ആത്മീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് എല്ലാവര്‍ഷവും ഡയാലിസിസ് ട്രീറ്റ്മെന്റിന് 10 പേര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ലോഗോയുടെ പ്രകാശനം എം.എം. ഹസന് നിര്‍വ്വഹിച്ചു.
Related Articles
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം
March 17, 2022 1:25 PM
Check Also
Close
-
വാട്സ് ആപ്പ് വേണ്ട , ഇനി സന്ദേശ് ; ഡിജിറ്റൽ ഇന്ത്യക്ക് സ്വന്തം മെസേജിംഗ് ആപ്പ്July 30, 2021 8:41 PM