KeralaLatest

തൃശൂര്‍ പൂരത്തിന് കൊടിയേറി

“Manju”

തൃശൂര്‍ പൂരത്തിന് കൊടിയേറി. ആദ്യം പാറമേക്കാവിലും തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റം നടന്നത്. എട്ട് ഘടകക്ഷേത്രങ്ങളില്‍ കൊടിയേറ്റ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. രാവിലെ 9.45ഓടു കൂടിയാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറിയത്. പാരമ്പര്യ അവകാശികള്‍ ഭൂമിപൂജ നടത്തി പൂജിച്ച കൊടിക്കൂറ പാണിയകമ്പടിയില്‍ കൊടിമരത്തിലുയര്‍ത്തി. മണികണ്ഠനാലിലെ ദേശപന്തലിലും ക്ഷേത്രത്തിന് മുന്നിലുള്ള പാലമരത്തിലും മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറയും പാറമേക്കാവ് വിഭാഗം നാട്ടി.

തൊട്ടുപിന്നാലെയാണ് തിരുവമ്പാടിയിലും പൂരം കൊടിയേറിയത്. ദേശക്കാര്‍ ഉപചാരപൂര്‍വ്വം കൊടിമരം നാട്ടി. നടുവിലാലിലെയും നായ്‌ക്കനാലിലെയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തിയിട്ടുണ്ട്. കൊടിയേറ്റത്തിന് ശേഷം പെരുവനത്തിന്റെ നേതൃത്വത്തില്‍ പാറമേക്കാവ് നിന്നും പാണ്ടിക്കൊട്ടി കൊക്കര്‍ണിയില്‍ ആറാടി തിരിച്ചെത്തി. ഇന്നേക്ക് ഏഴാം നാളാണ് തൃശൂര്‍ പൂരം. മെയ് എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്. മഹാമാരിക്ക് ശേഷം എല്ലാവിധ ചടങ്ങുകളോടെയും കൂടെ നടക്കുന്ന ആദ്യത്തെ പൂരമാണിത്.

Related Articles

Back to top button