ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റ് ആന്ധ്ര– ഒഡീഷ തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. കാറ്റ് തീരം തൊടില്ലെന്ന് പ്രവചനം ഉണ്ടെങ്കിലും ആന്ധ്ര–ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
ശക്തമാഴ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. മെയ് 10, മെയ് 12 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.