IndiaLatest

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

“Manju”

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളികളായ ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിക്കും ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിനും അർജുന അവാർഡ്. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്ദയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന.

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണമുൾപ്പടെ നാല് മെഡലുകളുമായി അചന്ദ ശരത് കമാൽ ചരിത്ര നേട്ടം കുറിച്ചതോടെയാണ് ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് അർഹനായത്. കായിക രംഗത്തെ സ്ഥിരതയാർന്ന പ്രകടനത്തിനാണ് മലയാളി താരങ്ങളായ എൽദോസ് പോളിനും എച്ച്.എസ് പ്രണോയിക്കും അർജ്ജുന ബഹുമതി ലഭിച്ചത്.

തോമസ് കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു മലയാളിയായ പ്രണോയ്. ഈ ടൂർണമെൻ്റിലെ മിന്നും പ്രകടനത്തിനുള്ള അംഗീകാരമാണ് അർജുന പുരസ്കാരം. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണ പ്രകടനമാണ് എൽദോസ് പോളിന് അർജുന നേടിക്കൊടുത്തത്. ഇവർക്കൊപ്പം അവിനാശ് സാബ്ലെ, ലക്ഷ്യ സെൻ, നിഖാത് സറീൻ എന്നിവർക്കും അടക്കം 25 പേർക്ക് അർജ്ജുന ബഹുമതി ലഭിച്ചു.

അത്‌ലറ്റിക് താരങ്ങളായ സീമ പൂനിയ, അവിനാശ് മുകുന്ദ് സാബ്ലെ, ബോക്‌സിംഗ് താരം അമിത്, നിഖാത് സറീൻ, ചെസ്സ് താരങ്ങളായ ഭക്തി പ്രദീപ് കുൽക്കർണി, ആർ.പ്രജ്ഞാനനന്ദ, ഉൾപ്പെടെയുള്ളവർക്കാണ് അർജുന അവാർഡ്. ആജീവനാന്ത കായിക സംഭാവനയ്‌ക്കായി പരിശീലകരായ ദിനേശ് ജവഹർ ലാഡ്(ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ്( ഫുട്‌ബോൾ), രാജ് സിംഗ്( ഗുസ്തി) എന്നിവർക്കും ദ്രോണാചാര്യ ലഭിക്കും. ഈ മാസം 30ന് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം വിതരണം ചെയ്യും.

Related Articles

Back to top button