സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമപ്രവര്ത്തകന് കോവിഡ് ബാധിച്ച് മരിച്ചു. ഡി.ഡി ന്യൂസ് കാമറാമാന് യോഗേഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് യോഗേഷ് മരിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ വ്യാഴാഴ്ച രോഗം സ്ഥിരീകരിക്കുകയായിരുന്നു. മഹാനഗരങ്ങളിലെ 100ല്‍ അധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിലെ പ്രധാന പത്രങ്ങളിലൊന്നായ ‘ഡെയ്ലി തന്തി’യിലെ സബ് എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ 33 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍.