InternationalLatest

യുദ്ധഭീഷണി മുഴക്കി ഉത്തര കൊറിയ

“Manju”

പോംഗ്യോംഗ്: ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും എതിരെ ഭീഷണി യുമായി ഉത്തര കൊറിയ. കിം ജോംഗ് ഉന്നിന്റെ സഹോദരിയും ഭരണത്തിൽ സുപ്രധാന സ്ഥാനവുമുള്ള കിം യോ ജോംഗാണ്  യുദ്ധാന്ത രീക്ഷത്തിനുള്ള മുറവിളി കൂട്ടുന്നത്. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും ദക്ഷിണ കൊറിയ സന്ദർശിക്കുന്നതാണ് കിംമ്മിനേയും സഹോദരിയേയും അസ്വസ്ഥമാക്കിയത്. ഒരാഴ്ചയായി അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിവരുന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ സമാപനത്തിലാണ് അമേരിക്കൻ അമേരിക്കൻ ഉന്നത പ്രതിനിധികൾ എത്തുന്നത്.

അമേരിക്കയുമായി സൗഹൃദബന്ധമുള്ള ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസവും പരിശീലനവും തുടങ്ങിയതാണ് കൊറിയകൾക്കിടയിൽ കല്ലുകടിയായിരിക്കുന്നത്. ഈ വർഷം ഇരു കൊറിയകൾ തമ്മിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന സമാധാന ചർച്ചകളും അതിർത്തിയിലെ സുഗമമായ വ്യാപാര നയങ്ങളും അടക്കം നിർത്തലാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് കിമ്മിന്റെ മുന്നറിയിപ്പ്.

അമേരിക്കയുടെ സൈനികപരമായ ഏതു നീക്കവും ദക്ഷിണ കൊറിയയുടെ വിനാശത്തിനാണ്. നല്ലൊരു ഉറക്കത്തിൽ നിന്നും ഉണരാൻ പറ്റാത്ത വിധത്തിലുള്ള വിധിയാണ് അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് സമ്മാനിക്കുന്നതെന്നാണ് കിം യോ ജോംഗിന്റെ ഭീഷണി. അടുത്ത നാലു വർഷം സ്വസ്ഥമായിരിക്കാൻ നല്ലത് ദക്ഷിണ കൊറിയ ബന്ധം ഉപേക്ഷിക്കലാണെന്നും കിം സഹോദരങ്ങൾ ബൈഡന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

Related Articles

Back to top button