InternationalLatest
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യു എ ഇയുടെ പുതിയ പ്രസിഡന്റ്
അബുദാബി: യു.എ. ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തിരഞ്ഞെടുത്തു. യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. അന്തരിച്ച ഖലീഫ ബിന്‍ സായിദിന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്.
യു.എ.ഇ സുപ്രീം കൗണ്‍സിലാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത്. ഏകകണ്ഠേനയായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസമാണ് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചത്. 73 വയസായിരുന്നു. 2004 നവംബര്‍ മൂന്നു മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്നു.
മരണത്തെത്തുടര്‍ന്ന് യു എ ഇയില്‍ നാല്‍പ്പതുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ മൂന്നുദിവസത്തെ അവധിയും പ്രഖ്യപിച്ചിട്ടുണ്ട്.