IndiaLatest

അതീവജാഗ്രതയില്‍ മുംബൈ

“Manju”

മുംബൈ: ലോകത്ത് നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ള ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി വാര്‍ഡുകള്‍ സജ്ജമാക്കി. മുംബൈ നഗരസഭയാണ് കസ്തൂര്‍ബാ ആശുപത്രിയില്‍ 28 ബെഡുകളുള്ള വാര്‍ഡ് ആരംഭിച്ചത്. എന്നാല്‍ നഗരത്തില്‍ ഇതുവരെ ആര്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉളളവരെ കണ്ടെത്തിയാല്‍ നിരിക്ഷിക്കുന്നതിനായി 28 ബൈഡ്ഡുകളുള്ള ഐസലോഷന്‍ വാര്‍ഡ് കസ്തൂര്‍ബാ ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ സാമ്ബിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button