കിരീടം നൊവാക് ജോക്കോവിച്ചിന്
ലണ്ടന്‍: വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സ് കിരീടം സെബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. നാലു സെറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 4-6, 6-3, 6-4, 7-6. ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ സ്ലാം കിരീടമാണിത്. വിംബിള്‍ഡനില്‍ താരത്തിന്റെ ഏഴാം കിരീടവും. ഇതോടെ വിംബിള്‍ഡന്‍ കിരീട നേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനായി. ഗ്രാന്‍ സ്ലാം കിരീട നേട്ടത്തില്‍ റോജര്‍ ഫെഡററെയും ജോക്കോവിച്ച് മറികടന്നു. 22 കിരീടങ്ങളോടെ സ്പാനിഷ് താരം റാഫേല്‍ നദാലാണ് സെര്‍ബിയന്‍ താരത്തിന്റെ മുന്നിലുളളത്.ഫൈനലില്‍ ആദ്യ കിരീടമെന്ന ലക്ഷ്യമായി ഇറങ്ങിയ നിക്ക് കിര്‍ഗിയോസ് മല്‍സരത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജോക്കോയുടെ പിഴവുകള്‍ ക്യത്യമായി മനസ്സിലാക്കി കളിച്ച താരം ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ഉജ്ജ്വലമായ പ്രകടനത്തോടെ ജോക്കോവിച്ച് കിര്‍ഗിയോസിനെ നിഷ്പ്രഭമാക്കുകയായിരുന്നു. തുടര്‍ന്നുളള സെറ്റുകളില്‍ കിര്‍ഗിയോസ് പോരാടിയെങ്കിലും സെര്‍ബിയന്‍ താരത്തിന്റെ പരിജയ സമ്പന്നതക്കു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല.