ഇന്ന് രാജ്യം ഭരണഘടന ദിനമായി ആചരിക്കും. രാജ്യത്തെ വിവിധയിടങ്ങളില്‍ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. സുപ്രിം കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷത വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഒന്നിച്ച് എത്തുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്. നേരത്തെ ഡിവൈ ചന്ദ്രചൂഡിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ മോദി പങ്കെടുക്കാതെ ഇരുന്നത് വലിയ ചര്‍ച്ചയായിരുന്നു. കൊളിജീയത്തെ ചൊല്ലി സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ കൂടിയാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പങ്കെടുക്കും.