Latest

പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാര്‍ക്ക്

“Manju”

ഇനി താന്‍ അഭിനയിക്കുന്ന എല്ലാ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രികാരുടെ സംഘടനയായ മായ്ക്ക് കൈമാറുമെന്ന് 2021ലാണ് സുരേഷ് ഗോപി വാക്ക് നല്‍കി. ഇപ്പോഴിതാ ആ വാഗ്ദാനവും പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെ വരാനിരിക്കുന്ന ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാന്‍സ് തുക ലഭിച്ചുവെന്നും വാഗ്ദാനം ചെയ്തതുപോലെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് തന്നെ മാ സംഘടനയ്‌ക്ക് കൈമാറുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്
നേരത്തേയും സിനിമയുടെ അഡ്വന്‍സ് തുക ലഭിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയിരുന്നു. മിമിക്രി താരങ്ങള്‍ക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി ഈ വാഗ്ദാനം നല്‍കിയത്. കൊറോണ കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരന്‍മാര്‍. മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയില്‍ നിന്നും രണ്ടു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

“വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച്‌ കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. നേരത്തെയും പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് തുക ലഭിച്ചപ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്‌ക്ക് കൈമാറിയിരുന്നു. രമേശ് പിഷാരടിയാണ് അന്ന് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button