Uncategorized

പ്രഭാത ഭക്ഷണം പഴങ്കഞ്ഞി; അസുഖം ഭേദപ്പെട്ടെന്ന് ശതകോടീശ്വരന്‍

“Manju”

ഒരു വര്‍ഷമായി പഴങ്കഞ്ഞിയാണ് തന്റെ പ്രഭാത ഭക്ഷണമെന്ന് ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു. ഇതോടെ തന്റെ അസുഖം പൂര്‍ണമായും ഭേദപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇപ്പോള്‍ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും ശ്രീധര്‍ വെമ്പു പറയുന്നു.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണമായും ഭേദപ്പെട്ടു. അലര്‍ജി പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പഴങ്കഞ്ഞിയാണ് എന്റെ പ്രഭാതഭക്ഷണം. രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്‘- ശ്രീധര്‍ വെമ്പു ട്വീറ്റില്‍ പറയുന്നു.

ഫോബ്സ് പട്ടിക അനുസരിച്ച്‌ 3.75 ബില്യണ്‍ ഡോളറുമായി രാജ്യത്തെ ധനികരില്‍ 55ാം സ്ഥാനമാണ് ശ്രീധര്‍ വെമ്പുവിന്. 2021ല്‍ രാജ്യം അദ്ദേഹത്തെ പത്മിശ്രീ നല്‍കി ആദരിച്ചു. പ്രിന്‍സ്ടോണ്‍ യൂണിവേഴ്സിറ്റി, മദ്രാസ് ഐഐടി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം?                                                              ചെറുകുടലും വന്‍കുടലും അടങ്ങുന്ന ഭാഗത്തെ പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വയര്‍ വേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. മലബന്ധത്തോട് കൂടിയത്, വയറിളക്കത്തോട് കൂടിയത്, ഇവ രണ്ടും ചേര്‍ന്നത് എന്നിങ്ങനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം പല തരത്തിലുണ്ട്.

 

Related Articles

Check Also
Close
Back to top button