Uncategorized

ഫെഡറൽ ബാങ്ക് ആസ്ഥാനത്ത് സൗരോർജ പ്ലാന്റ്

“Manju”

ആലുവ: സംസ്ഥാനത്ത് സൗരോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് ആസ്ഥാനമായ ആലുവയിലെ ഫെഡറല്‍ ടവേഴ്സില്‍ 100 കിലോവാട്സ് വരെ ഉല്‍പ്പാദനശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റാണ് സ്ഥാപിച്ചത്. സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

ഹരിതോര്‍ജ്ജം പ്രോത്സാഹിപ്പിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ പ്ലാന്റ് സ്ഥാപിച്ചതോടെ വൈദ്യുതി ഉപയോഗത്തില്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, പ്രതിവര്‍ഷം 129 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ പ്ലാന്റ് സഹായിക്കുന്നതാണ്. സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫെഡറല്‍ ബാങ്ക് നടത്തുന്നുണ്ട്.

Related Articles

Check Also
Close
Back to top button