Uncategorized

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യ വികസിത രാഷ്‌ട്രമാകും

“Manju”

ന്യൂഡല്‍ഹി: 2047-ടെ വികസിത രാഷ്‌ട്രമാകുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സാങ്കേതികവിദ്യ ഇന്ത്യയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ വിപ്ലവത്തിന്റെ പ്രയോജനങ്ങള്‍ എല്ലാ പൗരന്മാരിലേക്കും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അണ്‍ലീഷിംഗ് ദ പൊട്ടന്‍ഷ്യല്‍: ഈസ് ഓഫ് ലിവിംഗ് യൂസിങ് ടെക്നോളജി എന്ന വിഷയത്തിലെ വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ആധുനിക ഡിജിറ്റല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലും എത്തുന്നതായി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്പോലുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് ചൂടുള്ള ചര്‍ച്ചയാണ്. വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി മേഖലകളില്‍ മാറ്റം കൊണ്ടുവരാന്‍ സാങ്കേതിക വിദ്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നേരിടുന്ന 10 പ്രശ്‌നങ്ങളെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കണ്ടെത്തി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button