Uncategorized

വിദ്യാര്‍ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി, ഒരു മരണം

“Manju”

കല്ലമ്പലത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. കെറ്റിസിറ്റി കോളേജിലെ വിദ്യാര്‍ഥിക്ക് നേരെയാണ് കാര്‍ പാഞ്ഞ് കയറിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തു.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വാഹനമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞുകയറിയത്. ബസ് കാത്തുനിന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button