Uncategorized

സംഘർഷ സാധ്യത; ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

“Manju”

ഇസ്ലാമാബാദ്: ഇമ്രാൻ ഖാനെതിരേയുള്ള അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ ഒത്തു ചേരുന്നതും, ഘോഷയാത്ര, റാലി, പ്രകടനങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദ് ജില്ലാ മജിസ്ട്രറ്റ് ഉത്തരവിറക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിലെ ദേശീയ അസംബ്ലിയ്‌ക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികാരികൾ അറിയിച്ചു.

ജനങ്ങളോട് തെരുവിലിറങ്ങാൻ ഇമ്രാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. മുഴുവൻ അംഗങ്ങളും പാർലമെന്റിൽ ഹാജരായി അവിശ്വാസത്തെ എതിർത്ത് വേട്ട് ചെയ്യാൻ പിടിഐ പാർലമെന്ററി പാർട്ടിയോടും ആവശ്യപ്പെട്ടു. രാവിലെ 11.30നാണ് അവിശ്വാസം പാർലമെന്റിൽ ചർച്ചയ്‌ക്ക് വരുന്നത്.

ഇമ്രാൻ ഖാൻ സർക്കാരിനെ പുറത്താക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയാൻ ആർക്കും കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പറഞ്ഞു. എന്നാൽ, സത്യത്തിനും രാജ്യസ്നേഹത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും അസത്യത്തിനും രാജ്യദ്രോഹത്തിനും എതിരെയാണ് പോരാട്ടമെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.

Related Articles

Back to top button