Uncategorized

ജന്മഗൃഹ തീർത്ഥയാത്രയും സത്സംഗവും നടന്നു

“Manju”
ജന്മഗൃഹതീർത്ഥയാത്രയും സത്സംഗവും ചിത്രങ്ങളിലൂടെ

ചന്ദിരൂർ (ചേർത്തല) : ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചി( ജന്മഗൃഹം) ചോതി തീർത്ഥയാത്രയും സത്സംഗവും നടന്നു. ജന്മഗൃഹം ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി, ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തൻ ദത്തൻ ജ്ഞാനതപസ്വി, കോർഡിനേറ്റർ ബ്രഹ്മചാരി ഊർമ്മിള ചിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തീർത്ഥയാത്രയിൽ നിരവധി ഭക്തജനങ്ങൾ പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു.   തുടർന്ന് നടന്ന സത്സംഗത്തിൽ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തി. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (ഹ്യുമൻ റിസോഴ്സസ്) ഡോ.കെ.ആർ.എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. വി എസ് എൻ കെ ചേർത്തല ഏരിയ കൺവീനർ പി.ജി.രമണൻ ,ഹരിപ്പാട്‌ ആ ശ്രമം കോർഡിനേഷൻ കമ്മറ്റി അംഗം കൃഷ്ണപിള്ള, സീനിയർ കൺവീനർ അജോ ജോസ്, മാതൃമണ്ഡലം പ്രതിനിധി അജിത ഹെർമൻ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുകയും ചേർത്തല ഏരിയാ മാനേജർ റെജി പുരോഗതി ക്യതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button