Uncategorized

ഇനി ആധാര്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാം നിക്ഷേപിക്കാം

“Manju”

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ വഴി നടത്താന്‍ കഴിയുന്ന ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമാണ് എന്‍പിസിഐ വികസിപ്പിച്ചത്.

മൈക്രോ എടിഎം, എടിഎം കിയോസ്‌ക്, മൊബൈല്‍ എന്നിവ വഴി ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച്‌് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ സഹായിക്കും. വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്ക് ഈ സേവനം ലഭിക്കും.

പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലന്‍സ്, പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍, തുടങ്ങി വിവിധ സേവനങ്ങള്‍ ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ആധാര്‍ നമ്ബര്‍, ബാങ്ക് പേര്, എന്‍ റോള്‍മെന്റ് സമയത്ത് നല്‍കിയ ബയോമെട്രിക്‌സ് തുടങ്ങിയ വിവരങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സാധിക്കും.

ബാങ്കില്‍ പോകാതെ വീട്ടുപടിക്കല്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രത്യേകത. ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ പോയിന്റ് ഓഫ് സെയില്‍സ് വഴിയും ഇടപാട് നടത്താന്‍ സാധിക്കും.

Related Articles

Check Also
Close
Back to top button