Uncategorized

ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ലക്നൗ: വാരണാസിയില്‍ ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2025-ഓടെ ഇന്ത്യയില്‍ ക്ഷയരോഗം പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലോക ക്ഷയരോഗ ദിനമായ മാര്‍ച്ച്‌ 24-നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ഗവര്‍ണറും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ മുഖ്യാതിഥികള്‍ക്കും സൈറ്റ് സന്ദര്‍ശനവും ആസൂത്രണം ചെയ്യുന്നുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ കീഴില്‍ ജനീവ ആസ്ഥാനമായുള്ള സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പിന്റെ ബോര്‍ഡ് മീറ്റിംഗും വാരാണസിയില്‍ സംഘടിപ്പിക്കും.

മാര്‍ച്ച്‌ 25-ന് ആരംഭിക്കുന്ന യോഗത്തില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ പങ്കെടുക്കും. ക്ഷയരോഗം തടയാന്‍ പ്രധാനമന്ത്രി പുതിയ പദ്ധതികളും യോഗത്തില്‍ പ്രഖ്യാപിക്കും. ഇതിനായി ടിബി രഹിത പഞ്ചായത്ത് എന്ന പേരില്‍ ഒരു പുതിയ സംരംഭം ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ക്ഷയരോഗ ബാധിതരെ നിരീക്ഷിക്കുന്നത് ജില്ലാ- ബ്ലോക്ക് തലങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇത് ഗ്രാമഞ്ചായത്ത് തലത്തില്‍നിന്ന് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button