Uncategorized

കാര്‍ത്തികി ഗോണ്‍സാല്‍വസ്‍ : ഊട്ടിയുടെ സ്വന്തം മകള്‍; ആനക്കുട്ടിയുടെ കഥ അമ്മ പ്രിസില്ലയുടേത്

“Manju”

കോയമ്ബത്തൂര്‍: കാര്‍ത്തികി ഗോണ്‍സാല്‍വസിലൂടെ ഇന്ത്യയിലേക്ക് ഒാസക്കര്‍ എത്തുമ്ബോള്‍ അഭിമാനത്തോടെ നീലഗിരിയും ഊട്ടിയും, കാരണം ‘ദ എലിഫന്റ് വിസ്പറേഴ്‌സ് ‘എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ സംവിധായിക കാര്‍ത്തികി. ഊട്ടിയുടെ സ്വന്തം മകളാണ്, ചിത്രത്തിന്റെ ചിത്രീകരണം നടന്നത് തൊട്ടടുത്തുള്ള മുതലമടയിലും.
1986 നവംബര്‍ 2ന് നാണ് പ്രൊഫസറും കമ്ബ്യൂട്ടര്‍ ശാസ്ത്രജ്ഞനും തിമോത്തി എ. ഗോണ്‍സാല്‍വസിന്റേയും പ്രിസില്ല ടാപ്ലി യുടേയും മൂത്ത മകളായി കാര്‍ത്തികി ജനിച്ചത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടിയില്‍ ഇളയ സഹോദരി ഡാനിക്കയ്‌ക്കൊപ്പമാണ് അവള്‍ വളര്‍ന്നത് . കോയമ്ബത്തൂരിലെ ഡോ ജി ആര്‍ ദാമോദരന്‍ കോളേജ് ഓഫ് സയന്‍സില്‍ ബിരുദം നേടി. പഠനം തുടരുന്നതിന് മുമ്ബ് ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡോക്യുമെന്ററി ഫിലിം മേക്കറായും ഫോട്ടോഗ്രാഫറായും പേരെടുത്തു.
അമ്മ, പ്രിസില്ല എഴുതിയ രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് കാര്‍ത്തികി ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ അവതരിപ്പിച്ചത്.ഗോണ്‍സാല്‍വസ് വളര്‍ന്ന സ്ഥലത്ത് നിന്ന് 30 മിനിറ്റ് അകലെയുള്ള തെപ്പക്കാട് ആന ക്യാമ്ബിലാണ് 41 മിനിറ്റ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്

Related Articles

Check Also
Close
Back to top button